Tuesday, August 2, 2011

ജീവിതം


പച്ചവെള്ളവും അമ്രിതായ് കരുതുന്ന 
കാലമുണ്ടതാണ് ദാഹം 
പാഷാണവും പോര്‍ഷകമായ് കരുതുന്ന 
യാമമുണ്ടതാണ് ക്ഷാമം.
ജീവിതം എന്താണെന്നറിഞ്ഞവര്‍
ഈ കാലമൊക്കെയും താണ്ടിയതാവണം

ബാല്യത്തില്‍ കുസൃതി 
കൌമാരത്തില്‍ പ്രണയം 
യൌവനമോ ദാഹം 
അന്ത്യാഭിലാഷകലുഷിതമാം  വാര്‍ദ്ധയ്ക്ക്യം 
ഇതാണൊരുവന്റെ പൂര്‍ണരൂപം. 

ഊര്‍ജ്ജം പ്രസരിക്കും കൌമാരത്തില്‍-
ഓര്‍മ്മകള്‍ തീര്‍ത്തരുണ്ടനേകം 
ഓര്‍മ്മകള്‍ തീര്‍ക്കേണ്ട കാലത്ത് 
ഓര്‍മ്മകള്‍ തീര്‍ക്കാത്തവരൂണ്ടനേകം
ഇതല്ല ജീവിതം വേറെന്തോ 
ആണെന്ന രീതിയില്‍ 
ഒന്നുമില്ലാതലയുന്നവരൂണ്ടനേകം.

ഇതാണ് ജീവിതം എന്നറിയുന്നേരം
ജീവിച്ചു തീര്‍ന്നവരൂണ്ടനേകം 
അല്ല, ജീവിതം-
തീര്‍ത്തവരൂണ്ടനേകം

നീറുന്ന ഹൃദയവും 
കത്തുന്ന വയറും 
കിനാവുകള്‍ ശിഥിലമായൊരു സ്മരണയും 
പേറുന്നവരൂണ്ടനേകം.

ജീവിതം എന്തെന്നറിഞ്ഞവര്‍ ഓതുന്നു
മരണമത്രേ ജീവിതമെന്ന് 
ആവോ, അതായിരിക്കാം 
യാഥാര്‍ത്യവും 





  









  











2 comments:

Unknown said...

*അമൃത്
**യാഥാര്‍ത്ഥ്യം

ജീവിതം പച്ചയായ് വിവരിച്ചു, ഇഷ്ടപ്പെട്ടു

നന്ദിനി said...

അക്ഷര പിശാചു പിടികൂടിയിരിക്കുന്നല്ലോ ...
നല്ല കവിത ....
എല്ലാ നന്മകളും